+

ഗതാഗത നിയമ ലംഘനത്തിന് 900 സൗദി റിയാല്‍ വരെ പിഴ

അശ്രദ്ധമായ പെരുമാറ്റം ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകടത്തിലാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

സൗദിയില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ 500 മുതല്‍ 900 സൗദി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ഗതാഗത ജനറല്‍ വകുപ്പ്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണ്. അശ്രദ്ധമായ പെരുമാറ്റം ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകടത്തിലാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.


രാജ്യത്തെ സ്വദേശികളും പ്രവാസികളും ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ ചട്ടങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ഗതാഗത ലംഘനം രേഖപ്പെടുത്താന്‍ രാജ്യത്തുടനീളമായി സെന്‍സറുകളും റഡാറുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
 

facebook twitter