ഗോവയിലെ ക്ലബ്ബില്‍ അഗ്‌നിബാധ. 23 പേര്‍ കൊല്ലപ്പെട്ടു. ഗോവയിലെ അര്‍പോറയിലെ നിശാക്ലബ്ബില്‍ ശനിയാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ 23 പേര്‍ മരിച്ചു. നോര്‍ത്ത് ഗോവയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് അഗ്‌നിബാധയുണ്ടായത്.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇതുവരെ 23 പേര്‍ മരിച്ചതായാണ് ഗോവ പൊലീസ് മേധാവി അലോക് കുമാര്‍ സ്ഥിരീകരിക്കുന്നത്.