പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ചുണ്ടായ അപകടം ; മരണം മൂന്നായി

08:41 AM Oct 15, 2025 | Suchithra Sivadas

 പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. ഒഡീഷ ബിഷന്തപൂര്‍ സ്വദേശി ശിബ ബെഹ്‌റ (34)ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. ഒരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. 


ഒക്ടോബര്‍ 9 ന് ആണ് സംഭവം. തളിപ്പറമ്പിലെ ബസ് സ്റ്റാന്‍ഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് തീപടര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. 40 വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന 101 കടമുറികള്‍ കത്തിനശിച്ചു.