നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം: മൂന്ന് മലയാളികളടക്കം നാല് പേര്‍ മരിച്ചു

11:48 AM Oct 21, 2025 | Renjini kannur

മുബൈ: മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്.ആറ് വയസ്സുകാരിയടക്കം നാല് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. വേദിക സുന്ദർ ബാലകൃഷ്ണൻ (6), കമല ഹിരാലാല്‍ ജെയിൻ (84), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളാണ്.കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമായെന്നും താമസക്കാരെ മാറ്റിയിട്ടുണ്ടെന്നും അഗ്നിരക്ഷാ സേന അറിയിച്ചു.

അര്‍ധരാത്രി 12.40ഓടെയാണ് തീപിടിത്തമുണ്ടായത്.ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഷിയിലെ എംജി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റിലെ പത്താം നില മുതല്‍ പന്ത്രണ്ടാം നിലവരെ തീപടര്‍ന്നു. നവി മുബൈയില്‍ ടയര്‍ വ്യാപാര സ്ഥാപനം നടത്തുന്ന രാജന്‍റെ മകള്‍ പൂജയും മരുമകനും കുഞ്ഞുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി.