യുപി ഗാസിയാബാദിൽ ട്രെയിനിൽ തീപിടുത്തം. സാഹിബാബാദ് സ്റ്റേഷനിൽ ആനന്ദ് വിഹാർ-പൂർണിയ സ്‌പെഷ്യൽ ട്രെയിനിൻ്റെ ലഗേജ് വാനിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനയും റെയിൽവേ ജീവനക്കാരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.