+

പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട ; നിരോധന ഉത്തരവിറക്കി കർണാടക പോലീസ്

പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ടെന്ന് കർണാടക പോലീസ്.നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കർണാടക പോലീസ് ഉത്തരവിറക്കി

ബംഗളൂരു: പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ടെന്ന് കർണാടക പോലീസ്.നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കർണാടക പോലീസ് ഉത്തരവിറക്കി.ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ  പശ്ചാത്തലത്തിലാണ് മുൻകരുതൽ.ഇതുൾപ്പെടെ പത്തൊമ്പത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.പൊതുസ്ഥലങ്ങളിൽ പരിപാടി നടത്താൻ മുൻകൂർ അനുമതി വാങ്ങണം.ആഘോഷം നടക്കുന്നിടത്ത് സിസിടിവികൾ നിർബന്ധമാക്കണം.സെലിബ്രിറ്റികളിൽ ക്ഷണിച്ചാൽ മുൻകൂർ അറിയിക്കണം.ചിന്നസ്വാമി ദുരന്തത്തിന്‍റെ  പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണം

facebook twitter