+

അത്യാസന്ന നിലയിൽ റോഡിൽ കണ്ടെത്തിയ കുംഭകോണം സ്വദേശിയുടെ വിരലുകളിൽ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റി അഗ്നിരക്ഷാസേന

അത്യാസന്ന നിലയിൽ റോഡിൽ കണ്ടെത്തിയ കുംഭകോണം സ്വദേശി രാജമാണിക്യത്തിന്റെ (45) വിരലിൽ കുടുങ്ങിയ മോതിരങ്ങൾ നീക്കം ചെയ്ത് അഗ്നിരക്ഷാ സേന.

തൃശൂർ: അത്യാസന്ന നിലയിൽ റോഡിൽ കണ്ടെത്തിയ കുംഭകോണം സ്വദേശി രാജമാണിക്യത്തിന്റെ (45) വിരലിൽ കുടുങ്ങിയ മോതിരങ്ങൾ നീക്കം ചെയ്ത് അഗ്നിരക്ഷാ സേന. ഇയാളെ റോഡിൽ അവശനിലയിൽ കണ്ടെത്തിയ വാർഡ് മെമ്പർ അഭിലാഷ് ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. 

ഏഴോളം മോതിരങ്ങൾ ഇയാളുടെ വിരലുകളിൽ കുടുങ്ങിയ നിലയിലായിരുന്നു. വർഷങ്ങളായി മുറുകി കിടന്നതിനാൽ ഇവയ്ക്ക് ചുറ്റും മാംസം വളർന്ന് മോതിരങ്ങൾ കാണാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. വിരലുകൾ മുറിച്ചു മാറ്റി മോതിരം പുറത്തെടുക്കേണ്ട അവസ്ഥയാണെന്ന് മനസിലാക്കിയ മെഡിക്കൽ കോളജിലെ ഡോക്ടർ വടക്കാഞ്ചേരിയിലെ അഗ്നിരക്ഷാ നിലയത്തിൽ വിളിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ നിധീഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എ. ഗോപകുമാർ, സൈമൺ, അഭിജിക് എന്നിവർ മെഡിക്കൽ കോളജിലെത്തി. ഒരുമണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിൽ കട്ടർ ഉപയോഗിച്ച് വിരലുകളിലെ മോതിരങ്ങൾ മുറിച്ചു നീക്കി.

facebook twitter