ഉച്ചയൂണിന് മീൻകറി ഒന്ന് ഉണ്ടാക്കി നോക്കൂ

08:00 AM May 09, 2025 | Kavya Ramachandran
ആവശ്യമായ ചേരകുവകൾ
മീൻ – 500 ഗ്രാം
ഉലുവ – 2 നുള്ള്
ഉള്ളി – 1
വെളുത്തുള്ളി – ഒന്നര ടീസ്പൂൺ
ഇഞ്ചി – ഒന്നര ടീസ്പൂൺ
തക്കാളി – 1
മഞ്ഞൾ പൊടി – അര ടീസ്പൂൺ
തേങ്ങ ചിരകിയത് – അര കപ്പ്
കറിവേപ്പില
ചെറിയ ഉള്ളി – 6
പച്ചമുളക് – 4
മുളകുപൊടി – ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
പുളി – 3 കഷണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച്ചൂടാക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ ഉലുവ ഇട്ട് മൂപ്പിക്കുക. അരിഞ്ഞു വച്ച സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർക്കുക. വഴറ്റുക. ശേഷം അരിഞ്ഞു വച്ച തക്കാളി ചേർക്കുക. മഞ്ഞൾ പൊടി ചേർക്കുക. തേങ്ങാ ചേർത്ത് ഒരു മിനിറ്റ് നേരം ഇളക്കുക. ശേഷം ഇതെല്ലാം മിക്സി ജാറിലിട്ട് അരയ്ക്കുക. ശേഷം പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില, ചെറിയ ഉള്ളി ചേർക്കുക. നന്നായി വഴറ്റുക. ഇതിലേക്ക് പച്ച മുളക് ഇട്ട് കളർ മാറുന്നത് വരെ ഇളക്കുക. മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക. ഇതിലേക്ക് ചെറിയ ചൂട് വെള്ളം ഒഴിക്കുക. തേങ്ങ അരച്ചത് ചേർക്കുക. ഇത് 2 മിനുട്ട് വഴറ്റുക. ശേഷം പുളിവെള്ളം ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. തിളപ്പിക്കുക.
ഇതിലേക്ക് മീൻ കഴുകി വൃത്തിയാക്കിയത് ചേർക്കുക. കുറച്ച് തക്കാളി കൂടെ ചേർത്ത് തിളപ്പിക്കുക. മീൻ വേവുന്ന വരെ അടച്ച് വെച്ച് വേവിച്ചാൽ നല്ല കിടിലൻ സ്വാദൂറും മീൻകറി റെഡി. ഇത് ഉച്ചയൂണിനൊപ്പവും ദോശ, അപ്പം തുടങ്ങി പ്രാതൽ ഭക്ഷണങ്ങളുടെ ഒപ്പവും മികച്ച കോമ്പിനേഷൻ ആണ്