മീൻ കറി ഇങ്ങനെ തയ്യാറാക്കൂ

04:25 PM Nov 09, 2025 | Neha Nair

ചേരുവകൾ

മീൻ 

തക്കാളി :- 4 എണ്ണം

ചുവന്നുള്ളി :- 10 എണ്ണം

കാശ്മീരി മുളകുപൊടി :- 2 ടീസ്പൂൺ

ഇഞ്ചി :- ഒരു ചെറിയ കഷ്ണം

എണ്ണ :- 4 ടീസ്പൂൺ

പിഴുപുളി :- ഒരു ചെറിയ ഉണ്ട 

ഉപ്പ്, കറിവേപ്പില :- ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്‌ അതിലേക്കു തക്കാളിയും ഉള്ളിയും ഇട്ടു അഞ്ചു മിനിറ്റ് തിളപ്പിക്കുക.ശേഷം തക്കാളി പുറത്തെടുത്തു തൊലികളഞ്ഞെടുക്കുക. തൊലി കളഞ്ഞ തക്കാളിയും ഉള്ളിയും രണ്ടു സ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു കഷ്ണം ഇഞ്ചിയും ചേർത്ത് മിക്സിയിലിട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാകുമ്പോൾ 4 ടീസ്പൂൺ എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു അതിലേക്കു അരച്ചുവച്ചിരിക്കുന്ന അരപ്പ് ചേർത്തിളക്കുക. 

ആവശ്യത്തിനുള്ള വെള്ളം ചേർത്ത് തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ പുളി പിഴിഞ്ഞ് ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക. തിളച്ചുവരുന്ന അരപ്പിലേക്ക്‌ കഴുകി വൃത്തിയാക്കിയ മീൻ കൂടി ചേർത്തിളക്കി അടച്ചു വച്ചു വേവിക്കാം. മീൻകറി പാകമായി വരുമ്പോൾ അര ടീസ്പൂൺ ഉലുവപ്പൊടിയും ഒരു പിടി കറിവേപ്പിലയും കുറച്ചു പച്ചവെളിച്ചെണ്ണയും ചേർത്ത് വാങ്ങി വയ്ക്കാം. മീൻ കറി റെഡി. ചൊറിനോടൊപ്പമോ കപ്പയോടൊപ്പമോ ചേർത്ത് കഴിക്കാം.