
തിരുവനന്തപുരം: മീൻപിടിത്തത്തിനുപോയ വളളം തിരയടിച്ച് മറിഞ്ഞ് കടലില്‍ വീണുപോയ മത്സ്യത്തൊഴിലാളികളില്‍ ഒരാളെ കാണാതായി.വളളത്തിലുണ്ടായിരുന്ന ബാക്കി നാലുപേരും നീന്തി രക്ഷപ്പെട്ടു. മറിഞ്ഞ വളളവും തകർന്നു .
വെട്ടുകാട് തൈവിളാകത്ത് ടിസി 80/816 ല്‍ പരേതനായ ആൻഡ്രൂവിന്റെയും ആനിയുടെയും മകനായ അനില്‍ ആൻഡ്രൂ(36) വിനെ ആണ് വെട്ടുകാട് ഭാഗത്തെ കടലില്‍ കാണാതായത്. വളളത്തിലുണ്ടായിരുന്ന ജോണ്‍സണ്‍, വർഗീസ്, ജോബിൻ, പേർളി എന്നിവരാണ് രക്ഷപ്പെട്ടത്. വെളളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടമെന്ന് വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് പറഞ്ഞു.