ഷട്ട് ഡൗണ്‍ 31ാം ദിവസത്തിലേക്ക് എത്തിയതോടെ യുഎസില്‍ വിമാന സര്‍വീസുകള്‍ പ്രതിസന്ധിയില്‍ ; 1250 എണ്ണം റദ്ദാക്കി

01:36 PM Nov 01, 2025 |


യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ അടച്ചുപൂട്ടല്‍ പ്രക്രിയ 31ാം ദിവസത്തിലേക്ക് കടന്നതോടെ വിമാന സര്‍വീസുകളില്‍ രാജ്യ വ്യാപക പ്രതിസന്ധി. വിമാനങ്ങളുടെ കാലതാമസത്തിനിടയാക്കുന്നു. ഫ്‌ളൈറ്റ് അവെയര്‍ ഡാറ്റ പ്രകാരം യുഎസിലുടനീളം 7300 വിമാനങ്ങള്‍ വൈകിയതായും 1250 എണ്ണം റദ്ദാക്കിയതായും കാണിക്കുന്നു.


യുഎസിലെ ഏറ്റവും തിരക്കേറിയ 30 വിമാനത്താവളങ്ങളില്‍ 50 ശതമാനത്തോളവും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ക്ഷാമം നേരിടുകയാണ്. ന്യൂയോര്‍ക്കിലാണ് ഏറ്റവും ബാധിച്ചിരിക്കുന്നത്. ഇവിടെ 80 ശതമാനം തൊഴിലില്‍ നിന്ന് പുറത്തായെന്ന് റെഗുലേറ്റര്‍ പറഞ്ഞു.
ആയിരക്കണക്കിന് വിമാന സര്‍വീസുകളെ ബാധിച്ചു കഴിഞ്ഞു. അടച്ചുപൂട്ടല്‍ മൂലം 13000 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും 50000 ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഓഫീസര്‍മാരും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവന്നു. ഷട്ട്ഡൗണ്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലാകും.