+

വെറുതെ കളയേണ്ട ഫ്ലിപ്പിന്‍റെ ഈ ബൈ – ബൈ ഓഫർ: നത്തിങ് ആഗ്രഹിക്കുന്നവർക്ക് വെറും കൈയ്യോടെ മടങ്ങേണ്ടി വരില്ല

ഓഫറുകൾ വാരിക്കോരി തരുന്നതിൽ ഓരോ സീസണിലും ആമസോണും ഫ്ലിപ്കാർട്ടും പരസ്പരം മത്സരിക്കാറുണ്ട്. ഇത്തവണ ഫ്ലിപ്കാർട്ടിന്റെ ബൈ ബൈ (buy buy) സെയിലാണ് താരം. നത്തിങ് ഫോണുകൾ സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് ഒരു സുവർണാവസരമാണ് ബൈ – ബൈ സെയിൽ. സ്മാർട്ട്‌ഫോണുകൾക്കും മറ്റ് സിഎംഎഫ് ഉൽപ്പന്നങ്ങൾക്കും നത്തിങ്ങ് വൻവിലക്കുറവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നത്തിങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് ഫോണായ നതിങ്ങ് 3 അടക്കമുള്ളവക്കാണ് ഓഫർ ഉണ്ടാവുക. നതിങ്ങ് ഫോൺ 3എ സീരീസിനും സിഎംഎഫ് ഫോൺ 2 പ്രോ, സിഎംഎഫ് ബഡ്‌സ് 2എ, ബഡ്‌സ് 2, ബഡ്‌സ് 2 പ്ലസ് എന്നിവയിലും ഡീലുകൾ ഉണ്ടാകും. സിഎംഎഫ് വാച്ച് പ്രോ 2 യും വിലക്കുറവിൽ ലഭ്യമാകും.

നത്തിംഗ് ഫോൺ 3, 12 ജിബി + 256 ജിബി വേരിയന്റിന് 79,999 രൂപ വിലയിൽ നിന്നും 49,999 രൂപ രൂപയിലേക്ക് ഓഫർ സമയത്ത് വിലകുറഞ്ഞേക്കും. നത്തിംഗ് ഫോൺ 3 എ 21,999 രൂപ, ഫോൺ 3എ പ്രോ 26,999 രൂപ, സിഎംഎഫ് ഫോൺ 2 പ്രോ 17,499 രൂപ എന്നിങ്ങനെയുള്ള വിലകളിൽ ലഭ്യമാകും. തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് കൂടുതൽ വിലക്കി‍ഴിവ് ലഭിക്കും.

‘CMF ബൈ Nothing’ ഓഡിയോ ഡിവൈസുകൾക്കും ഓഫറുകൾ ഉണ്ടാകും. CMF Buds 2a ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ 2,199 രൂപയിൽ നിന്ന് 1,899 രൂപയ്ക്ക് ലഭ്യമാകും. CMF Buds 2 ലോഞ്ച് വില 2,699 രൂപയ്ക്ക് പകരം 2,399 രൂപയ്ക്ക് ലിസ്റ്റ് ചെയ്തേക്കും. CMF Buds 2 Plus 3,299 രൂപയ്ക്ക് പകരം 2,599 രൂപയ്ക്കും കിട്ടിയേക്കും.
 
facebook twitter