ശാരീരിക ലക്ഷണങ്ങളും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന physiognomy എന്ന ആശയത്തെ അടിസ്ഥാനമാക്കി പലരും സ്വഭാവത്തെ വിശകലനം ചെയ്യാറുണ്ട്. അതിലൊന്നാണ് മൂന്ന് തരത്തിലുള്ള കാല്‍വണ്ണ നോക്കി സ്വഭാവം കണ്ടെത്തുക എന്നത്.
കാല്‍വണ്ണയുടെ ആകൃതി വ്യക്തിത്വത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്തും എന്ന് പറയപ്പെടുന്നു. ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ചിലരുടെ വിശ്വാസ പ്രകാരം വ്യക്തിത്വ സവിശേഷതകള്‍ തിരിച്ചറിയാവുന്നതാണ്
ഉയര്‍ന്ന കാല്‍വണ്ണ (High Arch):
ഉയര്‍ന്ന കാല്‍വണ്ണ ഉള്ളവര്‍ സ്വതന്ത്ര ചിന്താഗതിക്കാരും ആത്മവിശ്വാസമുള്ളവരും ആയിരിക്കും. അവര്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ ഇഷ്ടപ്പെടുന്നു, മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിതത്തില്‍ മുന്നോട്ടുപോകാന്‍ ആത്മവിശ്വാസമുള്ളവരാണ്. ഈ വ്യക്തികള്‍ ബുദ്ധിമാന്മാരും യുക്തിപരമായി ചിന്തിക്കുന്നവരുമാണ്. എന്നാല്‍, ചിലപ്പോള്‍ അവര്‍ മറ്റുള്ളവരില്‍ നിന്ന് അകന്നുനില്‍ക്കുന്നവരുമായിരിക്കാം. ഈ വ്യക്തിത്വമുള്ളവര്‍ സ്വന്തം ബിസിനസ് തുടങ്ങാനോ ഒറ്റയ്ക്ക് യാത്ര ചെയ്യാനോ മറ്റുള്ളവരുടെ സഹായമില്ലാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ മുന്നിട്ടിറങ്ങും.
സാധാരണ കാല്‍വണ്ണ (Normal Arch):
സാധാരണ കാല്‍വണ്ണ ഉള്ളവര്‍ സന്തുലിതവും മറ്റുള്ളവരുമായി യോജിപ്പുള്ളവരും ആണ്. അവര്‍ സാമൂഹികമായി മറ്റുള്ളവരുമായി എളുപ്പത്തില്‍ ഇണങ്ങിച്ചേരുകയും ടീം വര്‍ക്കില്‍ മികവ് പുലര്‍ത്തുകയും ചെയ്യുന്നു. ഇവര്‍ വിശ്വസനീയരും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ തുറന്ന മനസ്സുള്ളവരുമാണ്. ഇത്തരക്കാര്‍ ഒരു ഗ്രൂപ്പ് പ്രോജക്ടില്‍ എല്ലാവരോടും സഹകരിച്ച് പ്രവര്‍ത്തിക്കുകയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും.
പരന്ന കാല്‍വണ്ണ (Flat Arch):
പരന്ന കാല്‍വണ്ണ ഉള്ളവര്‍ വളരെ യാഥാര്‍ത്ഥ്യബോധമുള്ളവരും സാധാരണക്കാരനായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. അവര്‍ സാമൂഹികമായി ഇടപെടുന്നവരാകയാല്‍ മറ്റുള്ളവരെ സഹായിക്കാന്‍ സമയം കണ്ടെത്തുന്നു. ഇവര്‍ക്ക് വൈകാരിക ബന്ധങ്ങള്‍ വളരെ പ്രധാനമാണ്, മറ്റുള്ളവരുമായി ആഴത്തിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, ചിലപ്പോള്‍ അവര്‍ അമിതമായി മറ്റുള്ളവരെ ആശ്രയിക്കുകയോ അവരുടെ ആവശ്യങ്ങള്‍ അവഗണിക്കുകയോ ചെയ്യാം.