മാവേലിക്കര: പുതുച്ചിറയില്‍ മകൻ മാതാവിനെ കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുൻ കൗണ്‍സിലറായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതി കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിക്കടിമയായിരുന്ന കൃഷ്ണദാസ് ഡീ-അഡിക്ഷൻ സെന്‍ററില്‍ ലഹരി മുക്ത ചികിത്സ കഴിഞ്ഞ് വീട്ടില്‍ എത്തിയതായിരുന്നു. കൊലപാതകം കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്നാണ് സംശയം.
കൊല്ലപ്പെട്ട കനകമ്മ സോമരാജ് മാവേലിക്കരയിലെ പൊതുപ്രവർത്തകയെന്ന നിലയില്‍ ചിരപരിചിതയാണ്. മാതാവിനെ കൊലപ്പെടുത്തിയ വിവരം പ്രതി തന്നെയാണ് മാവേലിക്കര പൊലീസിനെ വിളിച്ചറിയിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡയിലെടുത്തു ചോദ്യം ചെയ്തു വരുകയാണ്.