സൗദി : സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ നാലു വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം. ഒരു വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു.വിദ്യാർത്ഥിനികളായ അഞ്ച് യുവതികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. മരിച്ചവരുടേയും പരുക്കേറ്റവരുടേയും പേരുവിവരങ്ങള്‍ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വിദ്യാർത്ഥിനികള്‍ ബിഷ ഗവർണറേറ്റിലേക്കുള്ള യാത്രയിലായിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ സുരക്ഷാ അധികാരികള്‍, റെഡ് ക്രസന്റ്, സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.