+

പൊലീസ് വേഷത്തില്‍ വ്യവസായികളെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയില്‍

നെയ്യാറ്റിന്‍കര സ്വദേശി അഭിരാം,കുന്നത്തുകാല്‍ സ്വദേശി ബിനോയ്, നെയ്യാറ്റിന്‍ കര സ്വദേശി വിഷ്ണു ഗോപന്‍,ഉദിയന്‍ കുളങ്ങര സ്വദേശി സാമുവേല്‍ തോമസ് എന്നിവരാണ് പാറശ്ശാല പോലീസിന്റെ പിടിയിലായത്.

നെയ്യാറ്റിന്‍കരയില്‍ പൊലീസ് വേഷത്തില്‍ വ്യവസായികളെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ പാറശ്ശാല പൊലീസിന്റെ പിടിയില്‍. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് കൃഷ്ണഗിരിയിലെ വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട് എത്തിയ തമിഴ്‌നാട് സ്വദേശികളായ വ്യവസായികളെയാണ് ആള്‍താമസം ഇല്ലാത്ത വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതും സ്വര്‍ണ്ണവും പണവും കവര്‍ന്നതും.


നെയ്യാറ്റിന്‍കര സ്വദേശി അഭിരാം,കുന്നത്തുകാല്‍ സ്വദേശി ബിനോയ്, നെയ്യാറ്റിന്‍ കര സ്വദേശി വിഷ്ണു ഗോപന്‍,ഉദിയന്‍ കുളങ്ങര സ്വദേശി സാമുവേല്‍ തോമസ് എന്നിവരാണ് പാറശ്ശാല പോലീസിന്റെ പിടിയിലായത്.

വസ്തു വില്പനയുമായി ബന്ധപ്പെട്ട നെയ്യാറ്റിന്‍കരയില്‍ എത്തിയ വ്യവസായികളെ ഇന്നോവ കാര്‍ലെത്തിയ പോലീസ് വേഷം ധരിച്ച എത്തിയ നാല് പേരും ചേര്‍ന്ന് വ്യാജ അറസ്റ്റ് നടത്തി.തുടര്‍ന്ന് കാറില്‍ കയറ്റി ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി.കാറില്‍ വച്ച് വ്യവസായികളെ ക്രൂരമായി മര്‍ദ്ദിച്ചു.മോചന ദ്രവ്യമായി 50 ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ വിട്ടു നല്‍കുക എന്ന് അറിയിച്ചായിരുന്നു ഇവരെ പുതിയന്‍കുളങ്ങരയിലെ വീട്ടില്‍ പൂട്ടിയിട്ടത്.വ്യവസായികളുടെ ശബ്ദം പുറത്തു വരാതിരിക്കാന്‍ വായില്‍ തുണി തിരുകി മര്‍ദ്ദിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയായിട്ടുള്ള രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുള്ളതായി പാറശ്ശാല പോലീസ് അറിയിച്ചിട്ടുണ്ട്.ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിറങ്ങിയ ഡാന്‍ സാഫ് സംഘമാണ് ആള്‍താമസം ഇല്ലാത്ത വീട്ടിലെ ആസ്വാഭാവികത ശ്രദ്ധിക്കുകയും സംഭവം പോലീസിനെ അറിയിക്കുകയും ചെയ്തത്.

facebook twitter