ലഖ്‌നൗ:ഉത്തർപ്രദേശില്‍ നാലു വയസുകാരി സ്കൂള്‍ വാനില്‍ പീഡനത്തിന് ഇരയായി. സംഭവത്തില്‍ വാഹനത്തിന്‍റെ ഡ്രൈവർ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് സംഘങ്ങളെ രൂപീകരിച്ചതായി ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ശശാങ്ക് സിംഗ് പറഞ്ഞു. സ്കൂള്‍ പ്രിൻസിപ്പലിന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
"സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടെന്ന് മകള്‍ പരാതിപ്പെട്ടു. പരിശോധനയില്‍ അവള്‍ക്ക് പരിക്കേറ്റതായി ഞാൻ കണ്ടെത്തി. ഞാൻ പ്രിൻസിപ്പലിനോട് പരാതിപ്പെട്ടു. അവർ അതിനെക്കുറിച്ച് സംസാരിക്കുമെന്ന് പറഞ്ഞു. ഞാൻ കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയപ്പോള്‍ ഡോക്ടർ പീഡനം സ്ഥിരീകരിച്ചു. പോലീസില്‍ പരാതിപ്പെടുന്നത് കുട്ടിയുടെ ഭാവിയെയും സ്കൂളിന്‍റെ സല്‍പ്പേരിനെയും ബാധിക്കുമെന്നും അധികൃതർ പറഞ്ഞു'