ചേരുവകൾ
വെളിച്ചെണ്ണ- 1/2 കപ്പ്
ബീവാക്സ്- 2 ടേബിൾസ്പൂൺ
ബദാം എണ്ണ- 1 ടേബിൾസ്പൂൺ
എസെൻഷ്യൽ ഓയിൽ- 5 തുള്ളി
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെള്ളമെടുത്ത് തിളപ്പിക്കാം. മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണയെടുത്ത് അതിലേയ്ക്ക് ഇറക്കി വച്ച് ചൂടാക്കാം. ഇതേ മാതൃകയിൽ ബീവാക്സും അലിയിച്ചെടുക്കാം. വെളിച്ചെണ്ണയും ബീവാക്സും ഒരുമിച്ചു ചേർത്തിളക്കി യോജിപ്പിക്കാം. അതിലേയ്ക്ക് ബദാം എണ്ണയും എസെൻഷ്യൽ ഓയിലും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തണുക്കാനായി മാറ്റി വയ്ക്കാം. ശേഷം വൃത്തിയുള്ള ഈർപ്പം കലരാത്ത പാത്രത്തിൽ സൂക്ഷിക്കാം, ആവശ്യാനുസരണം ഉപയോഗിക്കാം.