ചേരുവകൾ…
പാൽ ഒന്നര കപ്പ്
ഓട്‌സ് അരക്കപ്പ്
പഴം 1 എണ്ണം
സപ്പോർട്ട 2 എണ്ണം (കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത്)
ഇഞ്ചിനീര് അര ടീസ്പൂൺ
തേൻ 2 ടീസ്പൂൺ
ഈന്തപ്പഴം 3 എണ്ണം
തയ്യാറാക്കുന്ന വിധം…
മുകളിൽ പറഞ്ഞിരിക്കുന്ന ഈ ചേരുവകളെല്ലാം ജ്യൂസറിലിട്ട് നന്നായി അടിച്ചെടുക്കുക. നല്ല തണുപ്പ് വേണം എന്നുള്ളവർക്ക് ഐസ്‌ക്യൂബ്‌സ് ചേർക്കാം. ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിവാക്കുക. സ്മൂത്തിയ്ക്ക് മുകളിൽ അൽപം ചോക്ലേറ്റ് കഷ്ണങ്ങളോ അല്ലെങ്കിൽ കോഫീ പൗഡറോ അതും അല്ലെങ്കിൽ അൽപം നട്സ് മുകളിലിട്ട് അലങ്കരിക്കാവുന്നതാണ്.
ഫ്രഷ് സ്മൂത്തി ആയലോ
02:15 PM May 19, 2025
| Kavya Ramachandran