+

ഫ്രൈഡ് ചിക്കൻ ഫ്ലേവർ ഉള്ള ടൂത്ത് പേസ്റ്റ്; പുറത്തിറക്കി ഒരാഴ്ച്ച, ചൂടപ്പം പോലെ വിറ്റു

ഉപ്പ്, പൊതിയിന, ഗ്രാമ്പൂ തുടങ്ങി ചോക്‌ലേറ്റ് ഫ്ലേവറുകളിൽ വരെ ടൂത്ത് പേസ്റ്റ് ഇന്ന് വിപണിയിൽ ഉണ്ട്. നമുക്കിഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളുടെ ഫ്‌ളേവറിൽ ടൂത്ത് പേസ്റ്റുണ്ടായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു അല്ലേ ? എന്നാൽ അങ്ങനെ ചിന്തിച്ചിരുന്നവരുടെ മനസറിഞ്ഞ് ഒരു കണ്ടുപിടുത്തം എത്തിയിരിക്കുകയാണ്

ഉപ്പ്, പൊതിയിന, ഗ്രാമ്പൂ തുടങ്ങി ചോക്‌ലേറ്റ് ഫ്ലേവറുകളിൽ വരെ ടൂത്ത് പേസ്റ്റ് ഇന്ന് വിപണിയിൽ ഉണ്ട്. നമുക്കിഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളുടെ ഫ്‌ളേവറിൽ ടൂത്ത് പേസ്റ്റുണ്ടായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു അല്ലേ ? എന്നാൽ അങ്ങനെ ചിന്തിച്ചിരുന്നവരുടെ മനസറിഞ്ഞ് ഒരു കണ്ടുപിടുത്തം എത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഫ്രൈഡ് ചിക്കൻ ഫ്‌ളേവറിൽ… അതും നിങ്ങളുടെ കെന്റക്കി ഫ്രൈഡ് ചിക്കനിൽ (കെഎഫ്‌സി).

കെഎഫ്‌സിയും ഹൈസ്‌മൈലും ചേർന്ന് അമേരിക്കയിൽ ഫ്രൈഡ് ചിക്കൻ ഫ്‌ളേവറിലുള്ള ടൂത്ത് പേസ്റ്റിന്റെ ലിമിറ്റഡ് എഡിഷൻ ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുകയാണ്. കെഎഫ്‌സിയുടെ 11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടങ്ങിയ ചേരുവയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ ടൂത്ത് പേസ്റ്റ് നിർമിച്ചിരിക്കുന്നത്. റസ്റ്റോറന്റ് ശൃംഖല അവരുടെ പുതിയ ഉൽപ്പന്നത്തെക്കുറിച്ച് ആദ്യം സൂചന നൽകിയപ്പോൾ, ആളുകൾ അത് ഒരു തമാശയാണെന്ന് കരുതി. എന്നാൽ അത് വെറും തമാശ ആയിരുന്നില്ല. ഫ്രൈഡ് ചിക്കൻ പ്രേമികളെ ആകർഷിച്ച ടൂത്ത് പേസ്റ്റ് വിൽപനയ്‌ക്കെത്തി ഒരാഴ്ച കഴിയുന്നതിന് മുമ്പേ ഓൺലൈനിൽ വിറ്റ് തീർന്നതായാണ് വിവരം. 13 അമേരിക്കൻ ഡോളറാണ്(1,126.90 രൂപ) ഫ്‌ളൂറൈഡ് രഹിതമായ 60 ഗ്രാം ഫ്രൈഡ് ചിക്കൻ ടൂത്ത് പേസ്റ്റിന്റെ വില.

മസാലയോടുകൂടിയ നല്ല ചൂടുള്ള കെഎഫ്‌സിയുടെ ഫ്രൈഡ് ചിക്കൻ കടിക്കുന്ന പോലെയാണ് പുതിയ ടൂത്ത് പേസ്റ്റെന്നാണ് പുതിയ ഉത്പന്നം സംബന്ധിച്ച വാർത്താ കുറിപ്പിൽ വിവരിച്ചിരിക്കുന്നത്. ചുപ ചുപ്സ് കോള, റെഡ് വെൽവെറ്റ്, ഐസ് പോപ്പ്, കുക്കീസ് ​​& ക്രീം, ദി സിംപ്സൺസ് പർപ്പിൾ സ്ക്വിഷീ, സ്ട്രോബെറി ക്രീം യോച്ചി, ഹാസൽനട്ട് സ്പ്രെഡ്, ഐസ്ഡ് ലാറ്റെ തുടങ്ങിയ രസകരമായ ടൂത്ത് പേസ്റ്റ് ഫ്ലേവറുകൾക്ക് ഹിസ്മൈൽ പ്രശസ്തമാണ്.
 

facebook twitter