+

ചിക്കൻ ഫ്രൈ രുചിയില്ലേ? ഇങ്ങനെ ഒന്ന് പരീക്ഷിക്കൂ..!

ചിക്കൻ ഫ്രൈ രുചിയില്ലേ? ഇങ്ങനെ ഒന്ന് പരീക്ഷിക്കൂ..!


ആവശ്യ സാധനങ്ങൾ:
ചിക്കൻ – 250 ഗ്രാം
മുളക് പൊടി – 2 സ്പൂൺ
കുരുമുളക് പൊടി – 1/2 സ്പൂൺ
ചിക്കൻ മസാല – 1/4 – 1/2 സ്പൂൺ
മഞ്ഞൾ പൊടി – 1/4 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പച്ചമുളക് – 4 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ചിക്കൻ വറുക്കാൻ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
ചിക്കൻ ചെറിയ കഷ്ണങ്ങളായി മുറിച്ച ചിക്കനിലേക്ക് ഉപ്പ് പൊടിയും കുറച്ച് വിനാഗിരിയും ചേർത്ത് തിരുമ്മി 10 മിനുട്ട് അടച്ചു മാറ്റി വെയ്ക്കുക. പത്ത് മിനിട്ടിന് ശേഷം ചിക്കനിൽ വെള്ളം ഊറ്റി അതിലേക്ക് മുളക് പൊടി , ചിക്കൻ മസാല മഞ്ഞൾ പൊടി, കുരുമുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മിനിമം രണ്ട് മണിക്കൂർ വയ്ക്കുക.

ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കൻ ഇടുക . 3 -4 പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് വറുത്ത് കോരുക. ചിക്കൻ ഫ്രൈ റെഡി.

facebook twitter