വെറും മൂന്ന് സ്പൂണ്‍ എണ്ണ മാത്രം മതി, എത്ര പൂരി വേണമെങ്കിലും സിംപിളായി വറുത്തെടുക്കാം. ഇനി മുതല്‍ പൂരി ഉണ്ടാക്കുമ്പോള്‍ മാവില്‍ കുറച്ച് റവ ചേര്‍ത്താല്‍ ഒട്ടും എണ്ണ ഇല്ലാതെ പൂരി സിംപിളായി തയ്യാറാക്കാം.
ചേരുവകള്‍
ചോറ്
പച്ചമുളക്
ഉപ്പ്
ഗോതമ്പ് പൊടി
റവ
Trending :
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വേവിച്ച ചോറിലേയ്ക്ക് രണ്ട് പച്ചമുളകും, ആവശ്യത്തിന് ഉപ്പും, വെള്ളവും ചേര്‍ത്തിളക്കുക
ഇതിലേയ്ക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി കൂടി ഇടുക
അതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ റവ ചേര്‍ത്തിളക്കി യോജിപ്പിക്കാം.
കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി വട്ടത്തില്‍ പരത്തിയെടുക്കാം.
അടി കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേയ്ക്ക് പരത്തിയെടുത്ത മാവ് ചേര്‍ത്ത് വറുക്കാം.