യുഎഇയില്‍ നവംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

04:29 PM Nov 01, 2025 | Renjini kannur

യുഎഇ: യുഎഇയില്‍ നവംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ എല്ലാ വിഭാഗം ഇന്ധനങ്ങള്‍ക്കും ലിറ്ററിന് വില കുറഞ്ഞു.

സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 2.63 ദിർഹം ആണ് പുതിയ വില. ഒക്ടോബർ മാസം ഇത് ലിറ്ററിന് 2.77 ദിർഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.51 ദിർഹം ആണ് നവംബർ മാസത്തിലെ വില. ഒക്ടോബർ മാസത്തില്‍ വില 2.66 ദിർഹം ആയിരുന്നു.

ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.44 ദിർഹം ആണ് പുതിയ വില. ഒക്ടോബറില്‍ 2.58 ദിർഹം ആയിരുന്നു. ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 2.67 ദിർഹം ആണ് പുതിയ വില. കഴിഞ്ഞ മാസം 2.71 ദിർഹം ആയിരുന്നു.യുഎഇ ഇന്ധന വില നിർണയ സമിതിയാണ് പുതിയ നിരക്കുകള്‍ തീരുമാനിച്ചത്