+

ശബരിമല സ്വർണ്ണ ക്കൊള്ള കേസിൽ ഹൈക്കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേ ഷണത്തിൽ പൂർണ്ണ വിശ്വാസം : വി.ഡി. സതീശൻ

ശബരിമല സ്വർണ്ണ ക്കൊള്ള കേസിൽ ഹൈക്കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേ ഷണത്തിൽ പൂർണ്ണ വിശ്വാസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമല ദർശന ത്തിനെത്തിയതാ യിരുന്നു അദ്ദേഹം.

ശബരിമല: ശബരിമല സ്വർണ്ണ ക്കൊള്ള കേസിൽ ഹൈക്കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേ ഷണത്തിൽ പൂർണ്ണ വിശ്വാസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമല ദർശന ത്തിനെത്തിയതാ യിരുന്നു അദ്ദേഹം.

മുൻ ദേവസ്വം ബോർഡ് പ്രസിഡ ൻ്റ് വാസുവിനെ അറസ്റ്റ് ചെയ്യാതി രിക്കാൻ മുഖ്യമ ന്ത്രിയുടെ ഓഫീസ്വലിയ സമ്മർദ്ദം എസ്.ഐ റ്റി യുടെ മേൽ ചെലുത്തിയി രുന്നു.എന്നിട്ടും അ വർ വാസുവിനെ അറസ്റ്റ്‌ ചെയ്തു.ഇനി അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ ഇലക്ഷ ൻ കഴിയട്ടെ എന്ന സമ്മർദ്ദം എസ്. ഐ.റ്റിയുടെ മേൽ ഉണ്ട്. ഹൈക്കോട തി നേരിട്ട് അന്വേ ഷിച്ചശേഷം ചുമതല സർക്കാരിനെ ഏല്പിക്കാതെ നേരിട്ട് എസ് ഐ റ്റി രൂപികരിച്ചിരിക്കുന്നത്. ആ അന്വേഷണം തൃപ്തികരമാണ്. 

എസ്.ഐ.റ്റി അന്വേഷണം തൃപ്തികരമാണ്. അവരുടെ മീതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. എസ്.ഐ.റ്റി അതിന് വഴങ്ങില്ലെന്നാണ് കരുതുന്നത്. ഹൈക്കോടതിക്കാണ് അവർ നേരിട്ട് റിപ്പോർട്ട് കൊ ടുക്കുന്നത്. എസ്.ഐ.റ്റി അന്വേഷ ണത്തിൽ ഒരു അവിശ്വാസവും രേഖപ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രി തന്നൊട് ചോദിച്ച ചോദ്യങ്ങൾകൊണ്ടൊന്നും ശബരിമല സ്വർണ്ണ കൊള്ള ഇല്ലാതാകുന്നില്ല. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിലും ഇത് ചർച്ചയാകും. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഗൗരവതരമായി ചർച്ച ചെയ്യപ്പെട്ട വിഷയം സ്വർണ്ണ കൊള്ള തന്നെയാണ്.

ശബരിമലയിൽ നടന്ന സ്വർണ്ണ കൊള്ള കേട്ടുകേഴ്വിയില്ലാത്ത കാര്യമാണ്. രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർ ജയിലിലാണ്. മുഖ്യമന്ത്രി കുറെ ചോദ്യങ്ങൾ ചോദി ച്ചിരുന്നു. അദ്ദേഹവുമായി തുറന്ന സംവാദത്തിന് തയ്യാറാണ്. അത് വെല്ലുവിളിയായി കാണരുത്. വിഴിഞ്ഞം തുറമുഖത്തിനെതിരായി പ്രതിപ ക്ഷം സമരം നടത്തിയിട്ടില്ല. 

Full-faith-in-the-investigation-being-conducted-by-the-High-Court-in-the-Sabarimala-gold-robbery-case-VD-Satheesan.jpg

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി യായിരിക്കുമ്പോൾ തുറമുഖം കൊണ്ടുവന്ന സമയത്ത് 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. അദ്ദേഹമാണ് അതിനെ എതിർത്തത്. കടൽകൊള്ളയെന്നും റിയൽ എസ്റ്റേറ്റ് ഇടപാടെന്നും പറഞ്ഞ് വിഴി ഞ്ഞം തുറമുഖത്തിന് എതിരായി നിലപാടെടുത്തത് പിണറായി വിജയനാണ്.വയനാട് തുരങ്കത്തെയും തീരദേശ ഹൈവേയുടേയും കാര്യത്തിൽ പരിസ്ഥിതിക ആഖാത പഠനം നടത്താതെ ഇത് നടത്തരുതെന്നാണ് പറഞ്ഞത്.

ഞാൻ ഇത് പറഞ്ഞതിന് ശേഷം വയനാട് ദുരന്തം ഉണ്ടായി. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ അഞ്ച് പദ്ധതികൾ സംയോജിപ്പിച്ചതാണ് ലൈഫ്മിഷൻ പദ്ധതി. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഈ അഞ്ച് പദ്ധതികളലും കൂടി 5 വർഷം 4 ലക്ഷത്തി അമ്പത്തി അയ്യായിരം വീട് പണിതപ്പോൾ
എൽ.ഡി.എഫ് സർക്കാരിൻ്റെ 10 വർഷകാലത്ത് അത്രേം വീടെ പണിതിട്ടുള്ളൂ എന്നും രാഹുൽ മാങ്കുട്ട ത്തിൻ്റെ കാര്യത്തിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ
യെന്നാണ് കെ.പി.സി.സി പ്രസിഡൻ്റ് പറഞ്ഞത്. അതിന് ഒരു തടസ്സവും ഇല്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിര ഞ്ഞെടുപ്പിൽ യു.ഡി.എഫ് ഉജ്വല വിജയം നേടുമെന്നും വി.ഡി.സതീശൻ പറഞ്ഞു

facebook twitter