+

ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണം : ജി7 രാഷ്ട്രങ്ങൾ

ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണം : ജി7 രാഷ്ട്രങ്ങൾ

റോം: പഹൽഗാം ആക്രമണത്തെ ശക്തമായി അപലപിച്ച് ജി7 രാഷ്ട്രങ്ങൾ. ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്നും കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സംഘം ആവശ്യപ്പെട്ടു. കൂടുതൽ സൈനിക സംഘർഷങ്ങൾ പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉണ്ടാക്കും. ഇരുവശത്തുമുള്ള സാധാരണക്കാരുടെ സുരക്ഷയിൽ തങ്ങൾ അതീവ ആശങ്കാകുലരാണെന്നും ജി7 രാഷ്ട്രങ്ങൾ വ്യക്തമാക്കി.

സംഘർഷം ഉടനടി ലഘൂകരിക്കണമെന്നും സമാധാനത്തിനായി ഇരു രാജ്യങ്ങളും നേരിട്ടുള്ള സംഭാഷണത്തിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നു. തങ്ങൾ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വേഗത്തിലുള്ള നയതന്ത്ര പരിഹാരത്തിന് പിന്തുണ അറിയിക്കുകയും ചെയ്യുന്നുവെന്നും ഇവർ വ്യക്തമാക്കി.

facebook twitter