ജമ്മു : ജമ്മു കശ്മീരിലെ ജുവൽ ചൗക്ക് ഏരിയിലുണ്ടായ വെടിവെപ്പിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. ഗട്ടാരു ഗുണ്ടാസംഘത്തിലെ പ്രധാനിയായ സുമിത് ജൻഡിയാൽ ആണ് കൊല്ലപ്പെട്ടത്.
37കാരന് നേരെ മൂന്നംഗ സംഘമാണ് വെടിയുതിർത്തത്. എസ്.യു.വിയിലെത്തിയ സംഘം നാല് റൗണ്ട് വെടിയുതിർത്തു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് ജമ്മു അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആനന്ദ് ജെയിൻ അറിയിച്ചു. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും എ.ഡി.ജി.പി അറിയിച്ചു.
Trending :
ഗട്ടാരു എന്നറിയപ്പെടുന്ന ജൻഡിയാൽ പി.എസ്.എ ആക്ട് പ്രകാരം തടവിലായിരുന്നു. 2017ൽ വധശ്രമത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു.