ചേരുവകള്‍
ഇളം ചൂടുവെള്ളം -1/4 കപ്പ്
ഈസ്റ്റ് – 1/2 ടീസ്പൂണ്‍
പഞ്ചസാര- 1 ടീസ്പൂണ്‍
മൈദ – 1 കപ്പ്
ഒറിഗാനോ – 1/2 ടീസ്പൂണ്‍
ചതച്ച മുളക് – 1/2 ടീസ്പൂണ്‍
വെളുത്തുള്ളി പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – 1/2 ടീസ്പൂണ്‍
വെണ്ണ – 3 ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത്- 2 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂണ്‍
ചീസ്
കാപ്‌സിക്കം അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
ഒറിഗാനോ
ചതച്ച മുളക്
പെരി പെരി മസാല
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ ഇളം ചൂടുവെള്ളം, പഞ്ചസാര, ഈസ്റ്റ് എന്നിവ യോജിപ്പിച്ച് 10 മിനിറ്റ് നേരം വയ്ക്കുക.
മറ്റൊരു ബൗളില്‍ മൈദ, ഒറിഗാനോ, ചതച്ച മുളക് , വെളുത്തുള്ളി പൊടിച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
ഇതിലേക്ക് ഈസ്റ്റ് മിക്‌സ് ഒഴിക്കുക നന്നായി കുഴച്ചെടുക്കുക.
വെണ്ണ കൂടെ ചേര്‍ത്ത് നന്നായി കുഴച്ചെടുത്ത് രണ്ടു മണിക്കൂര്‍ വരെ മൂടിവയ്ക്കുക.
വീണ്ടും ഒരു 5 മിനിറ്റ് നേരം കുഴച്ചെടുക്കുക.
ഇത് അല്‍പം കനത്തില്‍ പരത്തി എടുക്കുക.
ഇനി മറ്റൊരു ബൗളില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെണ്ണ, മല്ലിയില, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് മിക്‌സ് ചെയ്യുക.
ഈ മിക്‌സ് നമ്മള്‍ പരത്തി വച്ചിരിക്കുന്ന മാവിന്റെ മുകളില്‍ നന്നായി പുരട്ടുക.
ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ചീസ് ഒരു സൈഡില്‍ ആയി വയ്ക്കുക.
അതിനു മുകളിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന കാപ്‌സിക്കം, ഒരു നുള്ള് ഒറിഗാനോ, ഒരു നുള്ള് ഇടിച്ച മുളക് എന്നിവ ചേര്‍ക്കുക.
അതിനുശേഷം ഇത് പകുതിയായി മടക്കുക.
സൈഡ് വെള്ളം നനച്ച് ഒട്ടിച്ച് എടുക്കുക.
അതിനു മുകളിലും നേരത്തെ ചെയ്തതുപോലെ ബട്ടര്‍ മിക്‌സ് നന്നായി പുരട്ടുക.
ഇതിനു മുകളിലായി ഒറിഗാനോ, ഇടിച്ച മുളക് പെരി പെരി മസാല എന്നിവ ഓരോ നുള്ള് വിതറുക.
ഒരു ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക
ശേഷം ഇത് അതിലൊട്ട് വയ്ക്കുക.
ചെറിയ കഷ്ണങ്ങള്‍ ആക്കുന്ന രീതിയില്‍ വരഞ്ഞു വയ്ക്കുക.