ഗാസയിലെ ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിന് യുഎഇ നല്‍കുന്ന മരുന്നുകളുടേയും ആരോഗ്യ ഉപകരണങ്ങളുടേയും പുതിയ ലോഡ് ലോകാരോഗ്യ സംഘടനയുടെ ഗാസയിലെ വെയര്‍ഹൗസിലെത്തി. 11 ട്രക്കുകളിലായി 65 ടണ്‍ മരുന്നുകളാണ് ഇന്നലെ കൈമാറിയത്. ഭൂരിഭാഗവും ജീവന്‍ രക്ഷാ മരുന്നുകളാണ്.
യുഎഇയുടെ സഹായം ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ഗാസ മുനമ്പിലെ പ്രതിസന്ധി നേരിടാന്‍ ലോക രാജ്യങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് ഡബ്ല്യു എച്ച്ഒ പ്രതിനിധികള്‍ പറഞ്ഞു.