
സുഡാനില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മ്മനിയും ജോര്‍ദാനും ബ്രിട്ടനും. അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ദര്‍ഫാര്‍ പ്രദേശം പിടിച്ചെടുത്തതിനെ തുടര്‍ന്ന് എല്‍ ഫാഷറില്‍ ഒരു ആശുപത്രിയില്‍ 450 പേരെ കൊലപ്പെടുത്തിയിരുന്നു. വംശീയ കൂട്ടക്കൊലകളും ലൈംഗിക അതിക്രമങ്ങളും നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സുഡാന്‍ സൈന്യമായ സുഡാന്‍ ആംഡ് ഫോഴ്‌സസ് സുരക്ഷിതമായ ഇടത്തേക്ക് പിന്മാറിയതായി സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാന്‍ പറഞ്ഞു. സുഡാനില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും , സുഡാന്‍ ആംഡ് ഫോഴ്‌സസും തമ്മിലുള്ള പോരാട്ടത്തില്‍ ഇതുവരെ നാല്‍പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍.
1.4 കോടി പേര്‍ ആക്രമണങ്ങളെ തുടര്‍ന്ന് പലായനം ചെയ്തിരുന്നു. സായുധസംഘം നൂറ് കണക്കിനാളുകളെ വെടിവെച്ചുകൊല്ലുന്ന ദൃശ്യം പുറത്തുന്നിരുന്നു. സുഡാനിലേത് അതിഭീകര സാഹചര്യമെന്ന് യു എന്‍ പറഞ്ഞു. സുഡാന്‍ സൈന്യവുമായി മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ എല്‍ ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘം കൂട്ടക്കൊലകളുടെ ഒരു പരമ്പര തന്നെ നടന്നതായാണ് റിപ്പോര്‍ട്ട്.