കഞ്ഞിവെള്ളവും അരി കഴുകിയ വെള്ളവുമെല്ലാം സ്കിന്നിന് നല്ല എഫക്റ്റീവ് ആണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ് കഞ്ഞിവെള്ളം. മുഖത്തിനും , മുടി സംരക്ഷണത്തിനും മികച്ചതാണ്.
ഈ കഞ്ഞിവെള്ളത്തിലേക്ക് ഗ്ലിസറിന്‍, പനിനീര്, കറ്റാര്‍വാഴ എന്നിവ കൂടി ചേര്‍ക്കും. റോസ് വാട്ടര്‍ നല്ലൊരു ക്ലെന്‍സര്‍ ആണ്. മുഖത്തെ എണ്ണമയം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച് ലെവല്‍ നിയന്ത്രിക്കാനും സഹായിക്കും.
ഗ്ലിസറിന്‍ ചര്‍മം തിളങ്ങാന്‍ നല്ലതാണ്. ഇത് ചര്‍മത്തിന് സ്വാഭാവിക തിളക്കം നൽകും.കറ്റാര്‍ വാഴ ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കും. ചര്‍മത്തിന്റെ തരം അനുസരിച്ച് ഗ്ലിസറിന്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. രാത്രി പുരട്ടുന്നത് ആണ് നല്ലതാണ്.
Trending :