+

ഗോദ്റെജ് പ്രൊഫഷണലിന്‍റെ ആദ്യ ബ്രാന്‍ഡ് അംബാസഡറായി ഷര്‍വാരി

ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്‍റെ (ജിസിപിഎല്‍) കീഴിലുള്ള പ്രമുഖ പ്രൊഫഷണല്‍ ഹെയര്‍ കെയര്‍ ബ്രാന്‍ഡായ ഗോദ്റെജ് പ്രൊഫഷണല്‍, ബോളിവുഡിലെ യുവ താരം ഷര്‍വാരിയെ തങ്ങളുടെ ആദ്യ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഹെയര്‍ കളര്‍, ഹെയര്‍ കെയര്‍ ഉല്‍പന്നങ്ങളാണ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്.

കൊച്ചി: ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്‍റെ (ജിസിപിഎല്‍) കീഴിലുള്ള പ്രമുഖ പ്രൊഫഷണല്‍ ഹെയര്‍ കെയര്‍ ബ്രാന്‍ഡായ ഗോദ്റെജ് പ്രൊഫഷണല്‍, ബോളിവുഡിലെ യുവ താരം ഷര്‍വാരിയെ തങ്ങളുടെ ആദ്യ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഹെയര്‍ കളര്‍, ഹെയര്‍ കെയര്‍ ഉല്‍പന്നങ്ങളാണ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നത്.

രാജ്യത്തെ മികച്ച ഹെയര്‍സ്റ്റൈലിസ്റ്റുകളെ ആദരിക്കുന്ന ഗോദ്റെജ് പ്രൊഫഷണല്‍ സ്പോട്ട്ലൈറ്റിന്‍റെ ഗ്രാന്‍ഡ് ഫിനാലെയിലാണ് ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനം നടന്നത്. മുഞ്ജ്യ, മഹാരാജ്, വേദ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ഷര്‍വാരിയെ ശ്രദ്ധേയയാക്കിയത്. ഗോദ്റെജ് പ്രൊഫഷണല്‍ ബ്രാന്‍ഡിന്‍റെ സ്റ്റൈല്‍, കോണ്‍ഫിഡന്‍സ്, എംപവര്‍മെന്‍റ് എന്നിവയോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന മുഖമാണ് ഷര്‍വാരി. അതേസമയം താരത്തിന്‍റെ ഫാഷന്‍ ഫോര്‍വേഡ് വ്യക്തിത്വവും മൂല്യങ്ങളും ഗോദ്റെജ് പ്രൊഫഷണലുമായി ഒത്തുചേരുകയും ചെയ്യുന്നു.

ഗോദ്റെജ് പ്രൊഫഷണലിന്‍റെ ആദ്യ ബ്രാന്‍ഡ് അംബാസഡറായി ഷര്‍വാരിയെ സ്വന്തമാക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) ജനറല്‍ മാനേജര്‍ അഭിനവ് ഗ്രാന്ധി അഭിപ്രായപ്പെട്ടു. തങ്ങള്‍ മുന്നേറുകയും, ഹെയര്‍ ആന്‍ഡ് ബ്യൂട്ടി ഇന്‍ഡസ്ട്രിയില്‍ തങ്ങളുടെ സാനിധ്യം വിപുലീകരിക്കുകയും ചെയ്യുന്ന സമയത്താണ് അവരുടെ വരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോദ്റെജ് പ്രൊഫഷണലിന്‍റെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സാധിച്ചത് അഭിമാനകരമാണെന്ന് ഷര്‍വാരി പറഞ്ഞു. 120 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ വിശ്വസനീയമായ പേരായ ഗോദ്റെജ്, രാജ്യത്തെ ഹെയര്‍ കളര്‍ വിഭാഗത്തില്‍ യഥാര്‍ത്ഥ വിപ്ലവം സൃഷ്ടിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

facebook twitter