+

കാസർകോട് അടച്ചിട്ട വീട്ടിൽനിന്ന് 11 പവൻ സ്വർണം മോഷ്ടിച്ചു

കാസർകോട് അടച്ചിട്ട വീട്ടിൽനിന്ന് 11 പവൻ സ്വർണം മോഷ്ടിച്ചു

കാസർകോട്: കാസർകോട് ജില്ലയിലെ മഞ്ചോടിയിൽ പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ വൻ മോഷണം. ദുബൈയിൽ ജോലി ചെയ്യുന്ന മഞ്ചോടി സ്വദേശി ഷെരീഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിൻഭാഗത്തെ ഗ്രില്ലും പൂട്ടും തകർത്ത് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 11 പവൻ സ്വർണാഭരണങ്ങൾ കവർന്നു.

ഷെരീഫിന്റെ ഭാര്യ റുക്സാനയും മക്കളും രണ്ടാഴ്ച മുൻപ് വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ ദിവസങ്ങൾക്കിടയിലാകാം കവർച്ച അരങ്ങേറിയതെന്നാണ് പോലീസ് കരുതുന്നത്.

facebook twitter