സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും മാറ്റമില്ല

01:30 PM Dec 23, 2024 | AVANI MV

 സംസ്ഥാനത്തെ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിനമാണ് വിപണിയിൽ ചലനങ്ങളില്ലാതെ തുടരുന്നത്. ഡിസംബർ 20 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവിപണി. തുടർന്ന് ശനിയാഴ്ചയാണ് പവന് പവന് 480 രൂപ വർദ്ധിച്ച്  56,800 രൂപയിലാണ് എത്തിയത്. ഇന്നലെയും ഇന്നും നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ ഇതേ വിലയിൽ തന്നെയാണ് വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7100 രൂപയാണ് നൽകേണ്ടി വരിക. പുതുവർഷവും ക്രിസ്മസും അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്.

സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98.90 രൂപയും കിലോഗ്രാമിന്  98,900 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകാൻ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാൻഡാണ്.