
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില 74000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80,500 രൂപ നൽകേണ്ടി വരും.
യുഎസ് ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്റെ ഇന്നലത്തെ പ്രസംഗം യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലേക്ക് വിരൽ ചൂണ്ടിയപ്പോൾ ഡോളർ സൂചികയിലും അത് പ്രതിഫലിച്ചു. ഇന്നലെ, ആഴ്ചയിലെ അവസാന വ്യാപാര ദിനത്തിൽ ഡോളർ സൂചികയിൽ 0.90% കുത്തനെ ഇടിഞ്ഞു. ഇത് സ്വർണ്ണ വില ഉയർത്തി. ഡോളർ ദുർബലമാകുമ്പോൾ പൊതുവെ ഒരു ബദൽ നിക്ഷേപമായി സ്വർണ്ണത്തെ കണക്കാക്കുന്നതുകൊണ്ട് കൂടുതൽ വാങ്ങലുകൾ നടക്കുകയും അത് സ്വർണവിലയെ ഉയർത്തുകയും ചെയ്തു.
ഓഗസ്റ്റ് 8 ന് സ്വര്‍ണവില 75,760 എന്ന റെക്കോർഡ് വിലയിലായിരുന്നു. തുടർന്ന് 73440 എന്ന നിരക്ക് വരെ എത്തിയ ശേഷമാണ് സ്വർണവില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9315 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7645 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5955 ആണ്. വെള്ളിയുടെ വിലയും കുതിച്ചുയർന്നു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 124 രൂപയാണ്.