+

ജിമെയിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ

ജിമെയിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ

നിർമിത ബുദ്ധിയിലെ വികാസത്തെത്തുടർന്ന് നേരിടേണ്ടിവരുന്ന സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് ലോകത്താകെയുള്ള 180 കോടി ജിമെയിൽ ഉപയോക്താക്കൾക്ക് പുതിയ മുന്നറിയിപ്പുമായി ഗൂഗിൾ.ഇൻഡയറക്ട് പ്രോംപ്റ്റ് ഇൻജെക്ഷൻസ് എന്ന പേരിലുള്ള സൈബർ ആക്രണത്തെക്കുറിച്ചാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.

ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കാൻ ഹാക്കർമാർ ഗൂഗിളിന്റെ ജെമിനിയെ ഉപയോഗപ്പെടുത്തുന്നതായി ടെക് വിദഗ്ധൻ സ്‌കോട്ട് പോൾഡർമാൻ പറയുന്നു. ഉപയോക്താവ് അറിയാതെ പാസ്‌വേഡുകൾ വെളിപ്പെടുത്താൻ ജെമിനിയെ പ്രേരിപ്പിക്കുന്ന ഒളിഞ്ഞിരിക്കുന്ന കമാൻഡുകളോടുകൂടിയ ഇ- മെയിലുകൾ ഹാക്കർമാർ അയക്കുന്നുണ്ടെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു.

എഐ സിസ്റ്റങ്ങളെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൊന്നാണ് ഇൻഡയറക്ട് പ്രോംപ്റ്റ് ഇൻജെക്ഷൻസ് എന്ന് ഗൂഗിൾ പറയുന്നു. എഐ പ്രോംപ്റ്റിലേക്ക് വിനാശകാരിയായ കമാൻഡുകൾ നേരിട്ട് നൽകുന്നതിന് പകരം ഇ- മെയിലുകളിലും ഡോക്യുമെന്റുകളിലും കലൻഡർ ഇൻവൈറ്റുകളിലും അപകടകാരികളായ നിർദേശങ്ങൾ ഒളിപ്പിച്ചുവെക്കുന്നു. ഇത് ഉപയോക്താക്കളുടെ ഡാറ്റ ചോരാൻ കാരണമാവുന്നുവെന്ന് ഗൂഗിൾ പറയുന്നു.

facebook twitter