പോറ്റിപ്പാട്ടിൽ യു ടേണടിച്ച് സര്‍ക്കാര്‍; കേസ് പിൻവലിച്ചേക്കും , കൂടുതൽ കേസുകൾ എടുക്കരുതെന്ന് എഡിജിപി നിര്‍ദേശം

11:33 AM Dec 19, 2025 |


തിരുവനന്തപുരം: 'പോറ്റിയേ കേറ്റിയേ' പാരഡി കേസിൽ യു ടേണടിച്ച് സര്‍ക്കാര്‍. മെറ്റക്ക് കത്തയക്കാനുള്ള തീരുമാനം പിൻവലിച്ചേക്കും. കൂടുതൽ കേസുകൾ എടുക്കരുതെന്ന് എഡിജിപി നിര്‍ദേശംനൽകി . വിമര്‍ശനം ശക്തമായതോടെയാണ് സര്‍ക്കാരിന്‍റെ പിൻമാറ്റം.

' പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ പൊലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. എഫ്‌ഐആർ പ്രകാരം ജി.പി കുഞ്ഞബ്ദുല്ലയാണ് ഒന്നാം പ്രതി. ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് രണ്ട് മുതൽ നാല് വരെയുള്ള പ്രതികൾ.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. പാരഡിപ്പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും എഫ്‌ഐആറിലുണ്ട്. പാരഡിപ്പാട്ടിൽ കേസെടുക്കുന്നതിനോട് പൊലീസിൽ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. എൽഡിഎഫിലും സിപിഎമ്മിലും വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു.

പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ മെറ്റയ്ക്ക് പ്രതിക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചിരുന്നു. കോടതി നിർദേശമില്ലാതെ പാട്ട് നീക്കം ചെയ്യുന്നത് തെറ്റാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കത്തിൽ പറയുന്നു.