അമ്മയുമായി വഴക്കിട്ട ബിരുദ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചു

02:44 PM Jul 14, 2025 |


തൃശൂർ ചാഴൂരില്‍ 22 വയസുകാരി ജീവനൊടുക്കി. ചാഴൂർ സ്വദേശിനി നേഹ ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.ഏഴ് മാസം മുൻപായിരുന്നു നേഹയുടെ വിവാഹം.

അമ്മയുമായി ചെറിയ വഴക്ക് ഉണ്ടായതിന് പിന്നാലെ മുറിയില്‍ കയറി വാതിലടച്ചു ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മാളയില്‍ ബിരുദ വിദ്യാർത്ഥിനിയായിരുന്നു നേഹ.