കാർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ മരിച്ചു

04:15 PM Sep 04, 2025 |


ചാത്തന്നൂർ : കാർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ മരിച്ചു. ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രത്തിന് സമീപം ജനാർദ്ദനന്റെയും സരളയുടെയും മകൻ ജെ.എസ് ഭവനില്‍ സജിത്ത് (42) ആണ് മരിച്ചത്.

ഇലകമണ്‍ പഞ്ചായത്തിലെ എല്‍ഡി ക്ലർക്ക് ആണ്. ബുധനാഴ്ച രാത്രി ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രം റോഡില്‍ ചാത്തന്നൂർ തോടിന് സമീപം ആയിരുന്നു അപകടം. വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് മറിഞ്ഞ് കിടക്കുന്ന വാഹനത്തിനടിയില്‍ ആരോ ഉള്ളതായി കണ്ടത്.

തുടർന്ന് ചാത്തത്തന്നൂർ പോലീസും അഗ്നിരക്ഷാ സേനയും അറിയിച്ചു. അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് വാഹനം ഉയർത്തി യുവാവിനെ പുറത്തെടുത്തെങ്കിലുംമരിച്ചിരുന്നു