+

വെള്ളത്തിലും വിയര്‍പ്പിലും മായുകയില്ല; കിടിലന്‍ കണ്‍മഷി വീട്ടിലുണ്ടാക്കാം

വെള്ളത്തിലും വിയര്‍പ്പിലും മായുകയില്ല; കിടിലന്‍ കണ്‍മഷി വീട്ടിലുണ്ടാക്കാം

കണ്‍മഷിയും ഐലൈനറും ഒക്കെ നമ്മള്‍ വീട്ടിലുണ്ടാക്കുകയാണ് പതിവ്. എന്നാല്‍ നല്ല കിടിലന്‍ സ്റ്റൈലില്‍ കണ്‍മഷി നമുക്ക് സിംപിളായി വീട്ടിലുണ്ടാക്കിയാലോ ? പഞ്ഞി, ജീരകം, കടുകെണ്ണ, നെയ്യ് മാത്രം ഉപയോഗിച്ച് കണ്‍മഷി തയ്യാറാക്കുന്നത് എങ്ങനെയെന്ന നോക്കാം.

പഞ്ഞി നാല് ചെറി കഷണങ്ങളാക്കി എടുക്കുക.

ഇത് അല്‍പ്പം വിടര്‍ത്തി അതിനുള്ളില്‍ ജീരകം ഇടുക.

ഇത് കൈവിരലുകളുടെ നീളത്തില്‍ തിരി പോലെ എടുത്ത് ഉള്ളില്‍ ജീരകം നിറയ്ക്കുക

ഇനി ഇത് ചെറിയ മണ്‍ വിളക്കില്‍ ഇട്ട് കടുകെണ്ണ ഒഴിച്ച് തിരി കത്തിക്കുക.


ഇതില്‍ നിന്നുള്ള കരി ലഭിക്കാനായി നാല് ഗ്ലാസിന്റെ മുകളില്‍ ഒരു സ്റ്റീല്‍ പാത്രം കമഴ്ത്തി വയ്ക്കുക

ശേഷം തിരി മുഴുവന്‍ കത്തി തീരാന്‍ അനുവദിക്കുക.

തിരി കത്തി തീരുമ്പോള്‍ കരി പാത്രത്തില്‍ പിടിച്ചിരിക്കുന്നത് കാണാം.

ഇത് പതുക്കെ ചുരണ്ടി എടുത്ത ശേഷം ഒരു കൊച്ച് കുപ്പിയിലേക്ക് മാറ്റുക

അല്‍പ്പം നെയ്യ് കൂടെ ചേര്‍ത്ത് ഇളക്കി വയ്ക്കുക.


 

facebook twitter