+

മികച്ച പ്രതികരണങ്ങളുമായി ‘ഇത്തിരി നേരം’

മികച്ച പ്രതികരണങ്ങളുമായി ‘ഇത്തിരി നേരം’

പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഇത്തിരി നേരം’ ഇന്ന് തിയേറ്ററുകളിൽ എത്തി. റോഷൻ മാത്യുവിനെയും സെറിൻ ശിഹാബിനെയും ജോഡികളാക്കി എത്തിയ ചിത്രത്തിന് ആദ്യ പ്രദർശനങ്ങൾ പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജിയോ ബേബി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് വിശാഖ് ശക്തിയാണ്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ റോഷൻ മാത്യുവിന്റേയും സെറിൻ ശിഹാബിന്റെയും പ്രകടനങ്ങൾക്കാണ് ഏറ്റവും കൂടുതൽ കയ്യടി ലഭിക്കുന്നത്. ഇരുവരുടെയും കെമിസ്ട്രി മികച്ച രീതിയിൽ വർക്ക് ഔട്ട് ആയതായും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സിനിമയുടെ കഥ, തിരക്കഥ, അതുപോലെ പ്രശാന്ത് വിജയ്യുടെ ആകർഷകമായ മേക്കിങ് എന്നിവയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്, അമൽ കൃഷ്ണ, അഖിലേഷ് ജി. കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്യാമറ രാകേഷ് ധരനും എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. മ്യൂസിക്കും ലിറിക്സും ബേസിൽ സിജെ, സൗണ്ട് ഡിസൈൻ/ലൊക്കേഷൻ സൗണ്ട് സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ് സന്ദീപ് ശ്രീധരൻ എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ മഹേഷ് ശ്രീധർ, വി.എഫ്.എക്‌സ് സുമേഷ് ശിവൻ എന്നിവരും സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിച്ചു. ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ് ആണ് ചിത്രം വിതരണം ചെയ്തത്.

facebook twitter