ചേരുവകൾ
തൈര്
തേൻ
ഏലയ്ക്കപ്പൊടി
കറുവാപ്പട്ട
നട്സ്
പാൽപ്പാട
ഐസ്ക്യൂബ്
തയ്യാറാക്കുന്ന വിധം
ഗ്ലാസിലേയ്ക്ക് ഒന്നര കപ്പ് തൈര് എടുക്കാം.
ഇതിലേയ്ക്ക് തേനോ പഞ്ചസാരയോ രണ്ട് ടേബിൾ സ്പൂൺ, അര ടീസ്പൂൺ ഏലയ്ക്കപ്പൊടി, കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചത്, ആവശ്യത്തിന് ഐസ്ക്യൂബ് എന്നിവ ചേർത്ത് അരച്ചെടുക്കാം.
ഇതിലേയ്ക്ക് കുറച്ച് പാൽപ്പടയും, ബദാമും, കശുവണ്ടിയും ചേർക്കാം. ഇത് തണുപ്പോടെയും അല്ലാതെയും കഴിക്കാം