സാന്റോറിനിയില്‍ ഭൂകമ്പ മുന്നറിയിപ്പ് നല്‍കി ഗ്രീസ്

07:35 PM Feb 03, 2025 | Neha Nair

ഈജിയന്‍ ദ്വീപായ സാന്റോറിനിയില്‍ ഭൂകമ്പ പ്രവര്‍ത്തന മുന്നറിയിപ്പ് നല്‍കി ഗ്രീസ്. അഗ്‌നിപര്‍വ്വത ദ്വീപായ സാന്റോറിനിക്കും അമോര്‍ഗോസിനും ഇടയിലുള്ള പ്രദേശത്ത് വെള്ളി, ശനി ദിവസങ്ങളില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതായി സിവില്‍ പ്രൊട്ടക്ഷന്‍ മന്ത്രാലയം ശനിയാഴ്ച ഉച്ചയ്ക്ക് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സാന്റോറിനിയിലെ തിങ്കളാഴ്ച സ്‌കൂളുകള്‍ അടച്ചിടാനും വീടുകളിലോ കെട്ടിടങ്ങളിലോ ഒത്തുകൂടുന്നത് ഒഴിവാക്കാനും ഗ്രീക്ക് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ചെറിയ തുറമുഖമായ അമ്മൂദിയിലേക്കും ഫിറ തുറമുഖത്തേക്കും പ്രവേശിക്കാനോ താമസിക്കാനോ ഗ്രീക്ക് അധകൃതര്‍ അറിയിച്ചു. ഏഥന്‍സ് ജിയോഡൈനാമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ഞായറാഴ്ച രാവിലെ 2.8 നും 4.5 നും ഇടയില്‍ ഭൂചലനം ഉണ്ടായതായി പറയുന്നു. ഗ്രീസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാന്റോറിനി.