ചേരുവകൾ
സവാള
മല്ലിയല
പുതിനയില
പച്ചമുളക്
വെളുത്തുള്ളി
ഇഞ്ചി
വെളിച്ചെണ്ണ
ഗരംമസാല
കറിവേപ്പില
മഞ്ഞൾപ്പൊടി
മുളകുപൊടി
മല്ലിപ്പൊടി
ജീരകപ്പൊടി
ഉപ്പ്
ഗ്രീൻ ബീൻസ്
വെള്ളം
തൈര്
തയ്യാറാക്കുന്ന വിധം
ഒരു ഇടത്തരം വലിപ്പമുള്ള സവാള കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് ഒരുപിടി മല്ലിയിലയും, കുറച്ച് പുതിനയിലയും, മൂന്ന് പച്ചമുളകും, ചെറിയ കഷ്ണം ഇഞ്ചിയും, ആറ് വെളുത്തുള്ളി അല്ലികളും ചേർത്ത് നന്നായി അരച്ചെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
എണ്ണ ചൂടായി കഴിയുമ്പോൾ ഗരം മസാല, കറിവേപ്പില, അരച്ചെടുത്ത മിശ്രിതം എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഇതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളുകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം.
അരിഞ്ഞെടുത്ത ബീൻസ് ഇതിലേയ്ക്കു ചേർത്ത് മുക്കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കി അടച്ചു വച്ച് വേവിക്കാം.
ബീൻസ് വെന്തതിനു ശേഷം രണ്ട് ടേബിൾസ്പൂൺ തൈര് ചേർക്കാം. വീണ്ടും അടച്ചു വച്ച് കുറഞ്ഞ തീയിൽ വേവിക്കാം.