ആവശ്യമായ വസ്തുക്കൾ
ചിക്കൻ (whole leg piece) - 4
ചുവന്ന മുളകുപൊടി - 2 ടീസ്പൂൺ
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
ബദാം - 15 എണ്ണം (2 - 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത്
തൊലി കളയുക)
പാൽ - 2 - 3 ടേബിൾസ്പൂൺ
കട്ടിയുള്ള തൈര് - 3 ടേബിൾസ്പൂൺ 7. ഫ്രഷ് ക്രീം - 3 ടേബിൾസ്പൂൺ
കോൺ ഫ്ലോർ - 2 ടേബിൾസ്പൂൺ
ഇഞ്ചി - വെളുത്തുള്ളി (ചതച്ചത്) - 2 ടീസ്പൂൺ
മല്ലിയില - 2 ടേബിൾസ്പൂൺ (നന്നായി അരിഞ്ഞത്)
ഒലിവ് ഓയിൽ / എണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - രുചിയിൽ
വെണ്ണ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കൻ കാലുകളിൽ മുഴുവൻ കത്തി കൊണ്ടു വരഞ്ഞിടുക. ചുവന്ന മുളകുപൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് ഏകദേശം 20 മിനിറ്റ് മാരിനേറ്റ് ചെയ്യുക.
ബദാം 2 - 3 ടേബിൾസ്പൂൺ പാൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് തൈര്, ഫ്രഷ് ക്രീം, കോൺ ഫ്ലോർ, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, മല്ലിയില, എണ്ണ, അല്പം ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മാരിനേറ്റ് ചെയ്ത ചിക്കനിലേക്ക് ഇത് ചേർത്ത് നന്നായി ഇളക്കുക. റഫ്രിജറേറ്ററിൽ 2 മണിക്കൂർ മൂടി വക്കുക.
ഓവനിൽ 180 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്യുക. ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ മുകളിലെ റാക്കിൽ വെച്ച് 25 - 30 മിനിറ്റ് ( ഇടക്ക് വശങ്ങൾ തിരിച്ച് ചിക്കൻ പാകമാകുന്നതുവരെ) ഗ്രിൽ ചെയ്യുക. ചിക്കൻ കഷണങ്ങൾ ഓവനിൽ നിന്ന് പുറത്തെടുത്ത് ഉടൻ തന്നെ ഉരുകിയ ബട്ടർ കൊണ്ട് ബ്രഷ് ചെയ്ത് ചൂടോടെ വിളമ്പുക.