ഇന്ത്യൻ കോഫീഹൗസിന് ജി.എസ്.ടി അംഗീകാരം

09:47 AM Jul 03, 2025 | Kavya Ramachandran

കണ്ണൂർ : കേരളത്തിൽ ജിഎസ്ടി കൃത്യമായി അടക്കുന്നതിനുംസമയബന്ധിതമായി റിട്ടേൺ ഫയൽ ചെയ്യുന്നതിനും കേന്ദ്ര ധനകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അംഗീകാരം.കണ്ണൂർ ആസ്ഥാനമായിപ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ ഓപ്പറേറ്റീവ്സൊസൈറ്റിക്ക് (ഇന്ത്യൻ കോഫി ഹൗസ്) ലഭിച്ചു. സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആൻഡ്കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിൽജി.എസ്.ടി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ  ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിൽ നിന്നും അഭിനന്ദനപത്രം സംഘം സെക്രട്ടറി വി കെ ശശിധരൻ ഏറ്റുവാങ്ങി.


ചലച്ചിത്രതാരം മോഹൻലാൽ സെൻട്രൽ ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ
എസ് കെ റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.