+

പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ചെറുവേലികുന്നില്‍ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അതിഥി തൊഴിലാളിയായ  രാഹുലാണ് (19 )മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എന്നാൽ, ആരുടെയും പരുക്ക് ഗുരുതരമ

പെരുമ്പാവൂര്‍ :ചെറുവേലികുന്നില്‍ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അതിഥി തൊഴിലാളിയായ  രാഹുലാണ് (19 )മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എന്നാൽ, ആരുടെയും പരുക്ക് ഗുരുതരമല്ല.

ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. മൂക്കട ഹംസയുടെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പിന് മുകളിലേക്ക് വലിയ തേക്ക്
ഒടിഞ്ഞു വീഴുകയായിരുന്നു. കെട്ടിടത്തിന് ഉള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

facebook twitter