നാലു മണി പലഹാരമായി ബ്രെഡ് കൊണ്ട് ഹൽവ

11:55 AM Nov 02, 2025 | Neha Nair

 

വ്യത്യസ്ത രുചികളില്‍ ഹല്‍വ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീട്ടിലും എളുപ്പത്തില്‍ ഹല്‍വ തയ്യാറാക്കാന്‍ സാധിക്കും. ബ്രെഡ് കൊണ്ട് ഹല്‍വ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍

    ബ്രഡ് : 10 സ്ലൈസ്
    പഞ്ചസാര : 3/4 കപ്പ്
    വെള്ളം : അര കപ്പ്
    ഏലയ്ക്ക പൊടി : അര ടീ സ്പൂണ്
    നെയ്യ് / ഓയില്‍ : ബ്രഡ് ടോസ്റ്റ് ചെയ്യാന്‍

തയ്യാറാക്കുന്ന വിധം

പാനില്‍ നെയ്യ് / ഓയില്‍ ചേര്‍ത്തു ബ്രഡ് സ്ലൈസ് ഒരൊന്നായി രണ്ട് വശവും ബ്രൗണ് കളര്‍ ആയി ടോസ്റ്റ് ചെയ്യുക
പഞ്ചസാരയും വെള്ളവും ചേര്‍ത്തു തിളപ്പിക്കുക.
പഞ്ചസാര നന്നായി അലിഞ്ഞു കഴിയുമ്പോള്‍ ടോസ്റ്റ് ചെയ്ത ബ്രഡ് മുറിച്ചു ഇട്ട് കൊടുക്കാം.

നന്നായി ഇളക്കി കൊടുക്കുക.വെള്ളം വറ്റി എണ്ണ തെളിഞ്ഞു പാത്രത്തില്‍ നിന്നും വിട്ട് വന്ന് തുടങ്ങുമ്പോള്‍ ഏലയ്ക്ക പൊടി ചേര്‍ത്തു തീ ഓഫ് ആക്കാം..നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റി ചൂടാറി കഴിഞ്ഞു മുറിക്കാം.വേണമെങ്കില്‍ അണ്ടിപ്പരിപ്പ്, മുന്തിരി അവസാനം ചേര്‍ക്കാം..