+

ഗാസയിൽ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കൻ പൗരനെയും വിട്ടയച്ചതായി ഹമാസ്

ഗാസയിൽ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കൻ പൗരനെയും വിട്ടയച്ചതായി ഹമാസ്

ഗാസ: ഗാസയിൽ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കൻ പൗരനെയും വിട്ടയച്ചതായി ഹമാസ്. ഗാസയിൽ വെടിനിർത്തൽ കരാർ തുടരുന്നത് ലക്ഷ്യമിട്ട് ഈദൻ അലക്‌സാണ്ടറെ വിട്ടയയ്ക്കുമെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേലിലേക്ക് പോകുന്നതിന് മുൻപ് ന്യൂ ജേഴ്‌സിയിലായിരുന്നു 21 കാരനായിരുന്നു ഈദൻ അലക്‌സാണ്ടർ താമസിച്ചിരുന്നത്.

ഇസ്രയേലിൽ സൈന്യത്തിനൊപ്പം സേവനം ചെയ്യുകയായിരുന്നു ഈദനെ ഹമാസ് 2023 ഒക്ടോബർ 7 നാണ് തട്ടിക്കൊണ്ട് പോയത്. മാസ്‌ക് ധാരികളായ ഹമാസ് അനുകൂലികൾക്കും റെഡ് ക്രോസ് പ്രവർത്തകനുമൊപ്പമുള്ള ഈദൻ അലക്‌സാണ്ടറുടെ ചിത്രം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

ഏപ്രിലിൽ ഹമാസ് സായുധ വിഭാഗമായ ഖാസം ബ്രിഗേഡ് ഈദൻ അലക്‌സാണ്ടറുടെ വീഡിയോ പുറത്ത് വിട്ടിരുന്നു. പെസഹാ ആചരണ സമയത്തായിരുന്നു ഈദന്റെ വീഡിയോ പുറത്ത് വന്നത്. ബന്ദികൾ വീട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. ഭയവും ഒറ്റപ്പെടലും ബന്ദികളെ കൊല്ലുകയാണ്. ഞങ്ങളെ മറക്കരുത് എന്നായിരുന്നു വീഡിയോയിൽ ഈദൻ ആവശ്യപ്പെട്ടത്.

facebook twitter