ഹരിവരാസന പുരസ്കാര സ്മൃതിതൻ ചിറകിലേറി ഭാവഗായകൻ പി ജയചന്ദ്രൻ യാത്രയായി

12:30 PM Jan 11, 2025 | Neha Nair

ശബരിമല : ഹരിവരാസന പുരസ്കാര സ്മൃതിതൻ ചിറകിലേറി ഭാവഗായകൻ പി ജയചന്ദ്രൻ യാത്രയായി. 2014 ലെ ഹരിവരാസന പുരസ്കാര ജേതാവ് കൂടിയായിരുന്നു വ്യാഴാഴ്ച അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രൻ.

 മതസൗഹാർദ്ദത്തിനും, ദേശീയോദ്ഗ്രഥനത്തിനും മികച്ച സംഭാവനകൾ നൽകിയവർക്കും ശബരിമലയുടെ പ്രശസ്തി വാനോളം ഉയർത്തുന്നവർക്കും ശബരിമല ശ്രീധർമ്മശാസ്താവിന്റെ പേരിൽ ദേവസ്വം വകുപ്പ് 2012 മുതൽ ഏർപ്പെടുത്തിയ അവാർഡ് ആണ് ഇത് .

2014 ലെ ചിങ്ങമാസ പൂജ വേളയിൽ സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന വി എസ് ശിവകുമാർ ആണ് ജയചന്ദ്രന് പുരസ്കാരം സമ്മാനിച്ചത്. 2012ലെ ആദ്യ ഹരിവരാസന പുരസ്കാരം ഗാനഗന്ധർവൻ കെ ജെ യേശുദാസ് ആണ് ഏറ്റുവാങ്ങിയത്. 2013ൽ സംഗീതജ്ഞരും ഗായകരംമായ ജയ - വിജയന്മാരിൽ ജയൻ പുരസ്കാരത്തിന് അർഹനായി.

Trending :