വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കോട്ടയം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. 18 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. വിവാദ ചാനല്‍ ചര്‍ച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.